എറണാകുളം: സൗര തേജസ് സോളാര്‍ സബ്‌സിഡി പ്രോഗ്രാം ജില്ലാതല സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍

എറണാകുളം: സൗര തേജസ് സോളാര്‍  സബ്‌സിഡി പ്രോഗ്രാമിന്റെ എറണാകുളം ജില്ലാതല സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കാക്കര മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.  

പൊതുജനങ്ങള്‍ക്ക് പദ്ധതി പ്രകാരം സൗരോര്‍ജ് നിലയം സ്ഥാപിക്കാന്‍, ഫെബ്രുവരി 22, 23 തിയ്യതികളിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം തൃക്കാക്കര മുന്‍സിപ്പല്‍ ഹാളില്‍ ഉണ്ടായിരിക്കും. 

രജിസ്‌ട്രേഷന് താല്‍പര്യമുള്ളവര്‍ ആധാര്‍ നമ്പര്‍, കെഎസ്ഇബി ബില്‍, എന്നിവയും രജിസ്‌ട്രേഷന്‍ തുകയായ  1225 രൂപയുമായി എത്തണം. ഇവിടെ ഉപഭോക്താക്കള്‍ക്ക് സോളാര്‍ പവര്‍ പ്ലാന്റ് ഡവലപ്പര്‍്മാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ട് എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപെടുക. ഫോണ്: 0484 2428611, 9188119407

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →