കോഴിക്കോട്: അരീപ്പൊയിൽ – ചാക്യാംവീട്- കുഴിക്കാട്ട് പള്ളി റോഡ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഫണ്ട് ആറ് ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി നൗഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ദിനേശൻ പാലമുറ്റത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് അംഗം വി.എം ചന്തു കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.