ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സൈനാപോര മേഖലയിലെ ചെര്‍മര്‍ഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ സന്തോഷ് യാദവ്, ചവാന്‍ റോമിത് താനാജി എന്നിവരാണ് കൊല്ലപ്പെട്ട സൈനികരെന്ന് കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെയും വധിച്ചു. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് രഹസ്യസന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലിസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനിടെയാണ് സുരക്ഷാസേനയ്ക്ക് നേരേ ഭീകരര്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട സായുധനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷോപിയാനിലെ ചെര്‍മാര്‍ഗ്, സൈനാപോര പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →