വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള കുടിവെള്ള ടാങ്കുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ വിതരണം ചെയ്തു. ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാനുള്ള ജലജീവന്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് കുടിവെള്ള ശേഖരണത്തിനായി ടാങ്കുകള്‍ നല്‍കിയത്. 500 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്ക് അഞ്ച് വര്‍ഷം വാറണ്ടിയോടെ 30 പേര്‍ക്ക് വിതരണം ചെയ്തു. 90,000/- രൂപയാണ് ആകെ പദ്ധതി ചെലവ്. ഇതില്‍ 69,000/- രൂപ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ടും ബാക്കി ഗുണഭോക്താക്കളുടെ വിഹിതവുമാണ്.
കുടിവെള്ള ടാങ്ക് വിതരണം
