കോഴിക്കോട്: നൂറ് ശതമാനവും പദ്ധതിവിഹിതം ചെലവിട്ട മലയോര മേഖലയിലെ മരുതോങ്ക ഗ്രാമപഞ്ചായത്തിന് ഇത് അഭിമാന നേട്ടം. 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് പഞ്ചായത്ത് അര്‍ഹത നേടി. ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പഞ്ചായത്തിന്.
സേവനങ്ങള്‍ക്ക് കാലതാമസം വരുത്താതെയുള്ള പ്രവര്‍ത്തനവും ആസൂത്രണ മികവുമാണ് നേട്ടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. നികുതി പിരിവിലും 100 ശതമാനം കൈവരിച്ച പഞ്ചായത്താണ് മരുതോങ്കര. പട്ടികജാതി, പട്ടികവര്‍ഗ്ഗ ഫണ്ട് വിനിയോഗം 99.6 ശതമാനമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. \
പഞ്ചായത്തില്‍ പരാതി അദാലത്തുകള്‍ സംഘടിപ്പിക്കുയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തുവരുന്നു. പഞ്ചായത്തിന് കീഴിലുള്ള 25 അംഗണവാടികളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വീടുകളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തികരിച്ചു.
പാലിയേറ്റീവ് പരിചരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷിസൗഹൃദം, കൃഷി, ജലസേചന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ നിര്‍മാണം മാലിന്യസംസ്‌കരണം കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം എന്നിവയും പരിഗണിച്ചാണ് പഞ്ചായത്ത് പുരസ്‌കാരനേട്ടത്തിന് അര്‍ഹത നേടിയത്.

