കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ആറിടങ്ങളിൽ ഇ-ചാർജിങ് സ്റ്റേഷനുകൾ

കണ്ണൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ആറിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. സംസ്ഥാന സർക്കാർ 1140 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറിടങ്ങളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതെന്ന് കെ.പി മോഹനൻ എം എൽ എ അറിയിച്ചു. കൂത്തുപറമ്പ് ബസ്സ്റ്റാന്റ്, പാനൂർ ബസ്സ്റ്റാന്റ്, പാറാട്, കല്ലിക്കണ്ടി, പെരിങ്ങത്തൂർ, പൂക്കോട് എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →