മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു

കൊച്ചി: മർദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ചു. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനം പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എം.എൽ.എയുടെ തടയുന്നു എന്നാരോപിച്ച് ട്വന്റി ട്വന്റി രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി കിഴക്കമ്പലത്ത് വിളക്കണക്കൽ സമരം നടത്തിയിരുന്നു. ഇതിനിടെ ദീപുവിനെ സി.പി.എം പ്രവർത്തകർ മർദിക്കുകയായിരുന്നു എന്നാണ് ട്വന്റിട്വന്റി ആരോപണം.

വീടിന് മുന്നിൽ വെച്ചായിരുന്നു ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →