കീവ്: യുക്രൈനില്‍ ഏതുനിമിഷവും റഷ്യയുടെ അധിനിവേശം ഉണ്ടായേക്കുമെന്ന ആശങ്കകള്‍ക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രൈനിലെത്തി. റഷ്യന്‍ സന്ദര്‍ശനത്തിനു മുമ്പാണ് ഷോള്‍സിന്റെ നിര്‍ണായക യുക്രൈന്‍ കൂടിക്കാഴ്ച. യുക്രൈന്‍ അതിര്‍ത്തിയില്‍ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചിരിക്കുന്നതു സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ റഷ്യ അടിയന്തര യോഗത്തിനു തയാറാകണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഷോള്‍സിന്റെ സന്ദര്‍ശനം. വന്‍തോതിലുള്ള മിസൈല്‍ ആക്രമണവും ബോംബ് ആക്രമണവുമായി ഏതുനിമിഷവും റഷ്യ ആക്രമിച്ചേക്കുമെന്ന് ഞായറാഴ്ചയും അമേരിക്ക മുന്നറിയിപ്പ് നല്‍കി.റഷ്യ ഉടനടി സംഘര്‍ഷം ലഘൂകരിക്കണമെന്ന് ജര്‍മനി ആവശ്യപ്പെടുന്നതായി യുക്രൈന്‍ തലസ്ഥാനമായ കീവിലേക്കു പറക്കും മുന്‍പ് ഷോള്‍സ് ട്വീറ്റ് ചെയ്തു. നയതന്ത്രവും പ്രതിരോധവും തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കിയും യു.എസ്. പ്രസിഡന്റ് ജോ െബെഡനും തമ്മില്‍ ധാരണയില്‍ എത്തിയതായി വൈറ്റ്ഹൗസ് വ്യക്തമാക്കി.
ജര്‍മന്‍ ചാന്‍സലര്‍ യുക്രൈനിലെത്തി
