വിഴിഞ്ഞം: കാരോട്എന്.എച്ച് ബൈപ്പാസ്റോഡിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് അപകട ഭീഷണി. സ്ഥലം എംഎല്‍എ വിന്‍സെന്റ് അപകട സ്ഥലം സന്ദര്‍ശിച്ചു, പുന്നക്കുളം ചപ്പാത്ത് റോഡിന്റെ പാലം കഴിഞ്ഞുവരുന്ന പ്രദേശത്ത് വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കിയാണ് ഭിത്തി നിര്മിച്ചിരിക്കുന്ന്ത്. . ആ സ്ഥലത്ത് പൊട്ടലും വിളളലും ഉണ്ടായി.ഇതിനെ തുടര്‍ന്ന് 50 അടിയോളം ദൂരം വരുന്ന ഭിത്തികള്‍ മറിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. മഴയത്ത് മണ്ണും വെളളവും ഒലിച്ചുപോയി. റോഡിന്റെ ഭാഗത്തെ കോണ്‍ക്രീറ്റ് ഒലിച്ചു പോയി വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ടോള്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി വിളിച്ചുകൂട്ടിയ യോഗത്തില്‍ വെച്ച് ഈ വിഷയം ഉന്നയിക്കുകയും ബൈപ്പാസിലെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കാമെന്നും അപാകതകള്‍ പരിഹരിക്കാമെന്നും അധികൃതര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഒന്നും നടന്നില്ല. ബൈപ്പാസ് റോഡിലെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

