കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്  ഒഴിവുളള സീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര്‍ (യോഗ്യത: എം.ബി.എ, ടീം ലീഡര്‍ – സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), വാറണ്ടി ട്രെയിനി (യോഗ്യത: ബി.ഇ/ ബി.ടെക്/ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), കാഷ്യര്‍ (യോഗ്യത: ബികോം + ടാലി), സെയില്‍സ് കസള്‍ട്ടന്റ് (യോഗ്യത : ബിരുദം, ഫോര്‍ വീലര്‍ ലൈസന്‍സ്) എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച  രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 04952370176 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍ : 0495 2370176

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →