ലഹരിക്കെതിരെ യുവജനങ്ങള്‍ അണിനിരക്കുന്നു

കുറ്റിയാടി; ലഹരി തേടിപോകുന്ന യുവത്വത്തെ പിടിച്ചുകെട്ടാന്‍ ഒരുങ്ങി കുറ്റിയാടിയിലെ യുവജനങ്ങള്‍. കുറ്റിയാടി ഗ്രാമപഞ്ചായത്തും യുവാക്കള്‍ക്കൊപ്പം. സംസ്ഥാനത്ത ലഹരി ഉപയോഗവും അത്‌ നിരോധനവും ബോധവല്‍ക്കരണവുമെല്ലാം ഒരു വശത്ത നടക്കുമ്പോഴും ലഹരി ഉപയോഗവും അതുസംബന്ധിച്ചുളള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ കുറ്റിയാടിയിലെ യുവജനങ്ങള്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയത്‌.

വിദ്യാലയങ്ങളുടെയും ആളില്ലാ പ്രദേശങ്ങളിലും ഒഴിഞ്ഞ കടമുറികളിലും ഇനിമുതല്‍ മദ്യം- മയക്കുമരുന്ന്‌ വിതരണവും ഉപയോഗവും നടത്താന്‍ അനുവദിക്കില്ല. ഡിവൈഎഫ്‌ഐ, യൂത്ത്‌ കോണ്‍ഗ്രസ്‌, യൂത്ത ലീഗ്‌, യുവമോര്‍ച്ച, എഐവൈഎഫ്‌ ,എന്‍വൈ.സി. തുടങ്ങിയ യുവജന സംഘടനകളാണ്‌ സമിതിയുടെ അമരക്കാര്‍ . യുവജന വ്യാപാരി സംഘടനാ ഭാരവാഹികളെയും പോലീസിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള ലഹരി വിരുദ്ധ സ്‌ക്വാഡ്‌ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

ലഹരി മാഫിയയുടെ സാന്നിധ്യവും കച്ചവടവും വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്‌ യോഗത്തിലാണ്‌ സമിതിക്ക് രൂപം നല്‍കിയത്‌. വ്യാപാര സംഘടനകള്‍ ജനപ്രതിനിധികള്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കുറ്റിയാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.ടി.നഫീസ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്‌ കുറ്റിയാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി ഫര്‍ഷാദ്‌ , എക്‌സൈസ്‌ ഓഫീസര്‍ സിപി ചന്ദ്രന്‍ പഞ്ചായത്ത്‌ സെക്രട്ടറി ,ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സബിന മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി കെ രജില്‍ കണ്‍വീനര്‍, ഷംസീര്‍ എം.കെ പ്രസിഡന്റ് , ട്രഷറര്‍ കെ.കെ.മനാഫ്‌ എന്നിവരെ തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →