തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുപുള്ളി രക്ഷപ്പെട്ടു. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചികിത്സക്ക് കൊണ്ട് പോയ പ്രതിയാണ് രക്ഷപ്പെട്ടത്. പോക്‌സോ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. പ്രതിക്കായി തൃശൂർ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.