കോഴിക്കോട്: പൊയില്‍ക്കാവ് – മുതുകുറ്റില്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുന്‍ എം.എല്‍.എ കെ.ദാസന്റെ ആസ്തി വികസന ഫണ്ടില്‍നിന്നും 54 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പൊയില്‍ക്കാവ് – മുതുകുറ്റില്‍ റോഡ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, ബേബി സുന്ദര്‍രാജ്, പി.കെ.ശങ്കരന്‍, കെ.ഗീതാനന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍ ബീന കുന്നുമ്മല്‍ സ്വാഗതവും ജയശ്രീ മനത്താനത്ത് നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →