കോഴിക്കോട്: കുടിവെള്ള വിതരണം: അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി

കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്  എടുക്കാതെ ടാങ്കറുകള്‍ കുടിവെള്ളം വിതരണം നടത്താന്‍ പാടുള്ളതല്ല. ടാങ്കിന് മുകളിലായി ഫുഡ് സേഫ്റ്റി ലൈസന്‍സ് നമ്പര്‍, പരാതികള്‍ അറിയിക്കുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍, കുടിവെള്ളം, എന്നിങ്ങനെ എഴുതിയിരിക്കണം.

വിതരണം ചെയ്യുന്ന കുടിവെള്ളം എന്‍.എ.ബി.എല്‍ അക്രഡിറ്റ് ലാബില്‍ പരിശോധന നടത്തി ന്യൂനതകളില്ലായെന്ന് ഉറപ്പ് വരുത്തുന്ന റിപ്പോര്‍ട്ട് പരിശോധന വേളകളില്‍ ലഭ്യമാക്കേണ്ടതാണ്. കുടിവെള്ള ടാങ്കറുകളുടെ ഉള്‍വശത്ത് കൃത്യമായി എപ്പോക്സി കോട്ടിങ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുടിവെള്ളമെടുക്കുന്ന ശ്രോതസ്സിന്റെ വിവരങ്ങള്‍, എവിടേക്കാണ് വെള്ളം കൊണ്ടുപോകുന്നത് എന്നും സംബന്ധിച്ച രേഖകള്‍, പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

ഉപഭോക്താക്കള്‍ ലൈസന്‍സുള്ള ടാങ്കറില്‍ നിന്നുമാത്രം വെള്ളം വാങ്ങാന്‍ ശ്രദ്ധിക്കുക. ബന്ധപ്പെട്ട  പരാതികള്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →