ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വരൾച്ച രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ വിവിധ പഞ്ചായത്തുകളിലെ വാട്ടര്‍ കിയോസ്‌കുകളില്‍ കുടിവെള്ളം നിറയ്ക്കുന്ന വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. 

ലോറി (10000 ലിറ്റര്‍), മിനി ലോറി (5000 ലിറ്റര്‍),  ചെറുവാഹനം (2000 ലിറ്റര്‍) എന്നിവയാണ് പരിഗണിക്കുന്ന വാഹനങ്ങള്‍. കിടങ്ങറ, നീരേറ്റുപുറം, തിരുവല്ല, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് കുടിവെള്ള സ്രോതസുകള്‍. ദര്‍ഘാസ്  ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍-0477 2702221

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →