ഇടുക്കി: ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍, നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ പട്ടയ ഉടമയോ ഭൂവുടമയോ ബന്ധപ്പെട്ട രേഖകളുമായി നേരില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇടനിലക്കാരേയോ ഏജന്റുമാരേയൊ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. പട്ടയകക്ഷികളും ഭൂവുടമകളും ഇടനിലക്കാരേയോ ഏജന്റുമാരേയോ യാതൊരു രേഖകളോ പണമോ ഏല്‍പ്പിക്കുവാനോ പ്രതിനിധികളായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുവാനോ പാടില്ല. ഏതെങ്കിലും ഭൂവുടമകള്‍ക്ക് ഒഴിവാക്കാനാകാത്ത കാരണത്താല്‍ നേരില്‍ ഹാജരാകവാന്‍ സാധിക്കുന്നില്ലായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരില്‍ വന്ന് രേഖകള്‍ കൈപ്പറ്റുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. എല്ലാ ഭൂവുടമകളും ഇത്തരം നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഇടുക്കി: പട്ടയം റദ്ദാക്കുന്ന നടപടികളില്‍ ഗുണഭോക്താവ് നേരിട്ട് ഹാജരാകണം: ജില്ലാ കലക്ടര്‍
