കാര്‍ഷിക പമ്പുകള്‍ക്ക് സബ്സിഡി

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക പദ്ധതിയായ പി.എം കുസും കോംപോണേന്റ് ബി-യുടെ രജിസ്ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേനെ ജനുവരി 27 മുതല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകള്‍ ആക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു. ഈ പദ്ധതിയില്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനം വരെ കേന്ദ്ര-സംസ്ഥാന സബ്സിഡി ലഭിക്കും. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം- പി.എം.ജി, ലോ കോളേജ് റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം. ഫോണ്‍- 0471-2304137, 9188119401.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →