അഴിമതി: 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്

ന്യൂഡല്‍ഹി; കൊവിഡിന്റെ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെതാണ് റിപോര്‍ട്ട്. കഴിഞ്ഞ റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം നാല്‍പ്പതാമതാണ്. എങ്കിലും ജാഗ്രത പുലര്‍ത്തേണ്ട രാജ്യമാണ് ഇന്ത്യയെന്നാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ‘ജനാധിപത്യത്തിന്റെ ആരോഗ്യത്തെയും സ്ഥാപനപരമായ പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും അപചയത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം രാജ്യത്തെ അഴിമതിനിരോധവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ദുര്‍ബലമാവുകയാണ്. സര്‍ക്കാരിനെതിരെ ശബ്ദിച്ചതിന് മാധ്യമപ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി സംഘടനകളെയും ലക്ഷ്യമിടുന്നെന്ന് റിപോര്‍ട്ട് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →