മലപ്പുറം: വിധവകളായ സ്ത്രീകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തേക്ക് 16 വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം. ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പതിനെട്ട് ലക്ഷത്തോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ വനിതാ ശിശു വികസന ഓഫീസ് മുഖേനയാണ് പടവുകള്‍ പദ്ധതിയുടെ ഭാഗമായ ധനസഹായത്തിന് അപേക്ഷിക്കുന്നത്. അപകടങ്ങള്‍, പെട്ടെന്നുള്ള മരണം എന്നിവ മൂലം കുടുംബത്തിന്റെ ആശ്രയമായ വ്യക്തിക്ക് മരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാതിരിക്കാനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.
മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
