യാവുണ്ടെ: കാമറൂണിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മല്‍സരമായിരുന്നു.കാണികളെ ആകര്‍ഷിക്കാന്‍ സൗജന്യ ടിക്കറ്റും യാത്രാസൗകര്യവും ഒരുക്കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ പേര്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു. കാണികളുടെ എണ്ണം ഉയര്‍ന്നതോടെ അധികൃതര്‍ ഗേറ്റു പൂട്ടി. ഇതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നാണ് വിവരം.