സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി കാസറഗോഡ്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് (5*8 സ്‌ക്വയര്‍ ഫീറ്റ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തില്‍ എല്‍ ഇ ഡി വാള്‍ ഘടിപ്പിച്ച് ഒരു ദിവസം പത്തു കേന്ദ്രങ്ങളില്‍ വീതം ജില്ലയില്‍ പ്രദര്‍ശനം നടത്തുന്ന ചെലവ് ജി എസ് ടി ഉള്‍പ്പെടെ കണക്കാക്കിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ് ജനുവരി 27 ന് വൈകീട്ട് 3 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 4ന് ക്വട്ടേഷന്‍ തുറക്കും ഫോണ്‍: 04994 255 145