അങ്കമാലി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ കയ്യേറി നശിപ്പിച്ചതിനാണ് അങ്കമാലി പോലീസ് കേസെടുത്തിരിക്കുന്നത്. പാറക്കടവ് പുളിയനം ത്രിവേണി പാടശേഖരത്തിലാണ് സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ കല്ലുകള്‍ സ്ഥാപിച്ചത്. കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ എംബി ബാബുരാജ്, സംസ്ഥാന കണ്‍വീനര്‍ എസ്.രാജീവന്‍,വാര്‍ഡ് അംഗം നിഥിന്‍ സാജു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ര് ജെയിന്‍ പാത്താടന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും ആണ് കേസ്
2022 ജനുവരി 20 വ്യാഴാഴ്‌ച രാവിലെ ആലുവ ഡിവൈഎസ്‌പി പി.വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംരക്ഷണത്തിലാണ് വിളവെടുപ്പിന് പാകമായ പാറക്കടവ് പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ പെട്ട നെല്‍വയലില്‍ 15 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. കല്ലുകള്‍ സ്ഥാപിക്കുനന്തിനെ ചെറുത്ത കോണ്‍ഗ്രസ് നേതാക്കളെയടക്കം പോലീസ് ബലമായി പിടിച്ചുനിര്‍ത്തിയശേഷമാണ് കെ.റെയില്‍ അധികൃതര്‍ക്ക് കല്ല് സ്ഥാപിക്കാന്‍ സൗകര്യം ചെയ്‌തുകൊടുത്തത്. നെല്‍ വയല്‍ ഉടമകളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയായിരുന്നു നെല്‍ക്കതിരുകള്‍ക്കിടയില്‍ കല്ലുകള്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാരുടെ സഹകരണത്തോടെ കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികള്‍ 21ന് വെളളിയാഴ്‌ച രാവിലെ വയലിലെത്തി സര്‍വേ കല്ലുകള്‍ പിഴുതെറിയുകയായിരുന്നു.

