പത്തനംതിട്ട: കന്നുകാലി-മുട്ടക്കോഴി പരിപാലന പരിശീലനം പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട: കന്നുകാലി വളര്‍ത്തലും മൃഗസംരക്ഷണവും ലാഭകരമാക്കാനും കര്‍ഷകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ശാസ്ത്രീയമായ കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി, രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും, ശാസ്ത്രീയമായ മുട്ടക്കോഴി വളര്‍ത്തലും പരിപാലനവും, കോഴി കുഞ്ഞുങ്ങളുടെ നഴ്സറി പരിപാലനം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കുറുമ്പന്‍മൂഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 80 പരിശീലനാര്‍ഥികള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →