കാസർകോട്: മഞ്ചേശ്വരം ജി.പി.എം. ഗവണ്‍മെന്റ് കോളേജിലെ സി.ഡി.സി. ഫണ്ട് വിനിയോഗിച്ച് കോളേജ് ക്യാമ്പസില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുളള സ്ഥാപനങ്ങള്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനുളള ആകെ തുക ഇതോടൊപ്പം ഉളളടക്കം ചെയ്ത് സ്റ്റേറ്റ്മെന്റ് പ്രകാരം കണക്കാക്കി രേഖപ്പെടുത്തിയ ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍ ജി.പി.എം. ഗവണ്‍മെന്റ് കോളേജ്, മഞ്ചേശ്വരം പി.ഒ., കാസറഗോഡ് ജില്ല, കേരളം – 671 323 എന്ന വിലാസത്തില്‍ ജനുവരി 27 ഉച്ചക്ക് 2.30 -നകം അയക്കണം. അന്നേ ദിവസം ഉച്ചക്ക് 3 മണിക്ക് ക്വട്ടേഷന്‍ തുറക്കും. കവറിനു മുകളില്‍ ജി.പി.എം. ഗവണ്‍മെന്റ് കോളേജ് മഞ്ചേശ്വരം – കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനുളള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 04998 272670.