മേഘ്ന ഗുൽസാറിന്റെ വരാനിരിക്കുന്ന ചിത്രമായ സാം ബഹദൂറിൽ വിക്കികൗശലിനും സന്യ മൽഹോത്രക്കുമൊപ്പം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെ അഭിനയിച്ചുകൊണ്ട് ഫാത്തിമ സന ഷെയ്ഖ് എത്തുന്നു.
ഈ വേഷത്തിനായി താരം വലിയ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി.
അക്ഷയ് കുമാർ നായകനായ ബെൽബോട്ടം എന്ന ചിത്രത്തിൽ നേരത്തെ ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്തത് ലാറ ദത്ത ആയിരുന്നു. ഇപ്പോൾ സാം ബഹദൂറിലൂടെ ഫാത്തിമ സനയും ഇന്ദിരാഗാന്ധി ആയി വേഷമിടുന്നു.
ഇന്ദിരാ ഗാന്ധിയെ നന്നായി മനസിലാക്കുന്നതിനും
പ്രധാനമന്ത്രിയെന്ന നിലയിൽ അവരുടെ ഭരണത്തെ കുറിച്ച് കൂടുതൽ ധാരണ ലഭിക്കുന്നതിനും വേണ്ടി ഫാത്തിമ നിരവധി പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ഉത്തരവാദിത്വമുള്ള റോൾ ആയതിനാൽ അതിനോട് പൂർണ നീതിപുലർത്തുന്ന തിനുവേണ്ടി തന്റെ കഥാപാത്രത്തിന്റെ സൂക്ഷ്മതകൾ പെരുമാറ്റരീതികളും ശരിയാക്കാൻ അവർ വിവിധ ഡോക്യുമെന്ററികളിലും കൈ വെച്ചിട്ടുണ്ട്.
ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ വേഷമാണ് വിക്കി കൗശൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ നാലു പതിറ്റാണ്ട് നീണ്ട കരിയറിൽ അദ്ദേഹം അഞ്ച് യുദ്ധങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ഡിസംബറിൽ സാന്യമൽഹോത്രയെയും ഫാത്തിമ സനയെയും സാം ബഹദൂറിന്റെ ടീമിലേക്ക് വിക്കി സ്വാഗതം ചെയ്തു.
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ വേഷം ഫാത്തിമ അവതരിപ്പിക്കുമ്പോൾ വിക്കിയുടെ ഭാര്യ സില്ലോ മനേക്ഷയുടെ വേഷത്തിലാണ് സന്യ എത്തുന്നത്. റോണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

