ഡിവോഴ്സ് വാങ്ങിയ ലിസിയുടെ തിരിച്ചു വരവിനായി പ്രിയദർശൻ കാത്തിരുന്നു

മലയാളത്തിന് സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പല നടിമാരുടെയും അരങ്ങേറ്റവും പ്രിയദർശൻ ചിത്രങ്ങളിലൂടെ ആയിരുന്നു. തന്റെ പതിനാറാം വയസ്സിൽ പ്രിയദർശൻ സിനിമയിലെത്തിയ നടിയാണ് ലിസി.

1984 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ പതിനാറാം വയസിലാണ് ലിസിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശേഷം ആറു വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിൽ ലിസി അഭിനയിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 1990 ഡിസംബർ 13ന് തന്നെക്കാൾ പത്ത് വയസ്സ് കൂടുതലുള്ള പ്രിയദർശന്റെ ജീവിതസഖിയായി. വിവാഹശേഷം ക്രിസ്തുമതത്തിൽ ജനിച്ച ലിസി മതംമാറി ഹിന്ദുമതം സ്വീകരിക്കുകയും ലക്ഷ്മി പ്രദർശൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇരുവർക്കും സിദ്ധാർത്ഥ് കല്യാണി എന്നിങ്ങനെ രണ്ടു മക്കളാണ്. 24 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ലിസി പ്രിയദർശൻ ബന്ധം പിരിയുകയായിരുന്നു. ഈ വിവാഹമോചനത്തിന് മുൻകൈ എടുത്തതും ലിസി തന്നെയാണ്.

ഒത്തുപോകാൻ കഴിയാതെ വന്നതോടെയാണ് പ്രദർശനുമായുള്ള ബന്ധത്തിൽ നിന്ന് നിയമപരമായി പുറത്തുകടക്കാൻ ലിസി തീരുമാനിച്ചത്. അതിന്റെ കാരണം മക്കൾക്ക് അറിയാമെന്നും പുറത്തു നിന്നു നോക്കുന്നവർക്ക് എല്ലാം വളരെ ഭംഗിയായി ത
തോന്നുമെങ്കിലും ഉള്ളിൽ കാര്യങ്ങൾ വളരെ സങ്കീർണമാണ് എന്നും കുടുംബകാര്യങ്ങൾ പ്രിയദർശൻ അലസനായിരുന്നു എന്നും ലിസിക്ക് യാതൊരു ബഹുമാനവും നൽകിയിരുന്നില്ലെന്നും അതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയദർശന്റെ പരസ്ത്രീ ബന്ധം ആണ് ലിസിയെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നു ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

വിവാഹമോചന ശേഷവും ലിസി കാത്തിരിക്കുകയാണ് എന്നാണ് പ്രിയദർശൻ പറയുന്നത്. ലിസിയെ താൻ ഇപ്പോഴും പ്രണയിക്കുന്നു എന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നും പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ പഴയ ബന്ധത്തിലേക്ക് ഒരു തിരിച്ചുപോക്കിന് യാതൊരു താൽപര്യമില്ലെന്ന നിലപാടിലായിരുന്നു ലിസി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →