ധീരജ് വധക്കേസ്; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

ഇടുക്കി: ധീരജ് വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്ന് നാല് അഞ്ച് പ്രതികളായ ജിതിൻ, ടോണി, നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്. മുട്ടം ജില്ലാ കോടതിയാണ് അപേക്ഷ പരിഗണിച്ചത്.

ജനുവരി 10നാണ് ഇടുക്കി ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →