കള്ളൻ ഡിസൂസ യിലെ ആദ്യ ഗാന വീഡിയോ പുറത്ത്

നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളൻ ഡിസൂസ . സൗബിൻ ഷാഹിർ നായകനാവുന്ന എന്ന ഈ ചിത്രത്തിലെ ആദ്യ ഗാനമായ തനിച്ചാകുമീ ലിറിക്കൽ വീഡിയോ പുറത്ത് .

ഷഹബാസ് അമൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് കർമ്മയാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ .

റംഷി അഹമ്മദ് സാന്ദ്ര തോമസ് തോമസ് പട്ടത്താനം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ സുരഭി ലക്ഷ്മി ഹരീഷ് കണാരൻ വിജയരാഘവൻ ശ്രീജിത്ത് രവി തുടങ്ങിയ വൻ താര നിര തന്നെയാണ് ഉള്ളത്.

തിരക്കഥ സജീർ ബാപ, ചായാഗ്രഹണം അരുൺ ചാലിൽ, എഡിറ്റിംഗ് റിസ്സൽ ജൈനി,എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →