ബി പി എൽ ഗുണഭോക്താക്കൾക്ക് ധനസഹായം

ബി പി എൽ ഗുണഭോക്താക്കൾക്ക് മുൻഗണന ക്രമം അനുസരിച്ചു ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വർഷം മുതൽ  നിലവിൽ വന്ന സംരംഭത്തിൽ നിലവിൽ ധനസഹായം ലഭിക്കുന്നവർക്കും 2018 മുതൽ ധനസഹായത്തിന് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. ഇതിനായി ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്സ്ബുക്കിന്റെയും റേഷൻകാർഡിന്റെയും ആധാറിന്റെയും വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകർപ്പും, മേൽവിലാസവും ഫോൺനമ്പറും ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റും kssmsamaswasam@gmail.com ലേക്കും തപാലിലും 31 നകം അയയ്ക്കണം. വിലാസം: സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ സമുച്ചയം, പൂജപ്പുര, തിരുവനന്തപുരം – 695 012. ഫോൺ: 0471 2341200, 9496395010.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →