പത്തനംതിട്ട: കൊടുമണ്‍ പഞ്ചായത്ത് പുത്തന്‍കാവില്‍ പടി- കെ വി വി എസ് ശ്മശാനം പടി റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലായിരുന്ന റോഡ് എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം ലിസി റോബിന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, എ എന്‍ സലിം, എന്‍ കെ ഉദയകുമാര്‍, പി എസ് കൃഷ്ണകുമാര്‍, കെ സി കനകരത്തിനം ചെട്ടിയാര്‍, മധുപാല്‍ ചന്ദനപ്പള്ളി, പ്രകാശ് റ്റി ജോണ്‍, കെ കെ അശോക് കുമാര്‍, സുരേഷ് ബാബു, സതീഷ്‌കുമാര്‍, ഗോപി ചന്ദനപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.