മൊഹാലി: പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മന്‍. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. 177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താന്‍ പഞ്ചാബിലെ ജനങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറും പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന ജനഹിത പരിശോധനയില്‍ ഭഗവന്ദ് മാനെ 93.3 ശതമാനം പേര്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്. നിലവില്‍ പഞ്ചാബ് സാങ് രൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് ഭഗവന്ദ് മന്‍. ടെലിവിഷന്‍ ഷോകളിലും സിനിമകളിലും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രശസ്തനായ ഭഗവന്ദ് മന്‍ 2011ലാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. മണ്‍പ്രീത് സിങ് ബാദല്‍ നേതൃത്വം നല്‍കുന്ന പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയിലാണ് ഇദ്ദേഹം ആദ്യം അംഗമായത്. 2014ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഭഗവന്ദ്, സാങ് രൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. തുടര്‍ന്ന് 2019ല്‍ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ദ് മന്‍
