കാസർകോട്: ജില്ലാ പഞ്ചായത്തിന്റെ കര്‍മപദ്ധതിയിലൂടെ ജില്ലയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 24 പേര്‍ക്ക് കൂടി മുച്ചക്ര വാഹനങ്ങള്‍ സ്വന്തം. പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 12 മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത കൃഷ്ണന്‍, കെ ശകുന്തള , സി.ജെ.സജിത്ത്, എം. മനു,എം ശൈലജ ഭട്ട്, കെ കമലാക്ഷി, നാരായണ നായ്ക്, ജമീല സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു.