കാസർകോട്: തൊഴില്‍ മേഖലകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് കരിയര്‍ ഗൈഡന്‍സ് ശില്പശാലകള്‍ ഗുണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ കുടംബശ്രീ മിഷന്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവരുമായി ചേര്‍ന്ന് പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്പശാല ഉന്നതി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി മുഖ്യപ്രഭാഷണം നടത്തി., ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വിനയരാജ് . പി ശില്പശാലയില്‍ ക്ലാസെടുത്തു. ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച തൊഴില്‍ മേഖലകള്‍ ആണ് തെരഞ്ഞെടുക്കേണ്ടതെന്ന് ക്ലാസ് കൈകാര്യം ചെയ്തുകൊണ്ട് വിനയരാജ് പി വ്യക്തമാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ എഡിഎംസി പ്രകാശന്‍ പാലായി സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ നിധീഷ് നന്ദിയും പറഞ്ഞു.
കാസർകോട്: തൊഴില്‍ മേഖലകളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍; പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്പശാല ‘ഉന്നതി’ സംഘടിപ്പിച്ചു
