പ്രോജക്ട് എൻജിനിയർ (കെമിക്കൽ) തസ്തികയിൽ ഒഴിവ്

സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (കെമിക്കൽ) തസ്തികയിൽ ഈഴവ/ തീയ/ ബില്ലവ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായം 01.01.2021 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 40,000 രൂപ. യോഗ്യത: കെമിക്കൽ എഞ്ചിനിയറിങ്/ കെമിക്കൽ ടെക്‌നോളജി ബിരുദം, ബന്ധപ്പെട്ട മേഖലയിലെ ഇൻഡസ്ട്രിയൽ പ്രോജക്ട് പ്രവർത്തനത്തിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 24 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →