ഇന്റര്നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി നടത്തുന്ന 5 ലക്ഷം രൂപ വരെയുളള ഐഎംപിഎസ് ഇടപാടുകള്‍ക്ക സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യ ഇനി ചാര്‍ജ് ഈടാക്കില്ല. ഇതില്‍ യോനോ ആപ്പ് വഴിയുളള ഇടപാടുകളും ഉള്‍പ്പടും. എസ്‌ബിഐ ഐഎംപി ഓഫ്‌ലൈന്‍ ചാര്‍ജുകള്‍: 1000 രൂപവരെ ചാര്‍ജ് ഇല്ല. 1000 മുതല്‍ 10,000വരെ 2 രൂപ +ജിഎസ്‌ടി, 10,000 മുതല്‍ 1,00,000 വരെയുളള തുകയ്‌ക്ക് 4 രൂപ+ജിഎസ്‌ടി , 1,00,000 മുതല്‍ 2,00,000രുപ വരെ 12 രൂപ സര്‍വീസ് ചാര്‍ജ് + ജി.സെ്.ടി. , 2,00.000 മുതല്‍ 5,00,000വരെ 20 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്‌ടി എന്നിങ്ങനെയാണ് ചാര്‍ജ് ഈടാക്കുക
എന്‍ഇഎഫ്‌ടി ഓണ്‍ലൈന്‍ സര്‍വീസുകള്‍ : രണ്ടുലക്ഷം രൂപയില്‍ കൂടുതലുളള ഏര്‍പ്പാടുകള്‍ ആണെങ്കില്‍ പോലും യോനോ ആപ്പ് ഉള്‍പ്പെടയുളള ഇന്‍റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ വഴി നടത്തുന്ന എന്‍.ഇ.എഫ്‌ടി ഇടപാടിന് സര്‍വീസ് ചാര്‍ജോ ജിഎസ്‌ടിയോ ഈടാക്കില്ല. എന്‍ഇഎഫ്‌ടി ഓഫ് ലൈന്‍ സര്‍വീസുകള്‍: 10,000രൂപവരെ 2 രൂപ സര്‍വീസ ചാര്‍ജ്, + ജിഎസ്‌ടി.10,000 മുതല്‍ 1,00,000 വരെ 4രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്‌ടി, 1,00,000മുതല്‍ 2,00,000വരെ 12 രൂപ സര്‍വീസ് ചാര്‍ജ് + ജി എസ്.ടി.
ആര്‍ടി.ജിഎസ് ഓണ്‍ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍ : 5 ലക്ഷം രൂപയില്‍ കൂടുതലുളള ഇടപാടുകളാണെങ്കില്‍ യോനോ ആപ്പ് ഉള്‍പ്പടെയുളള ഇന്റര്‍നെറ്റ് അ്‌്‌ല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ വഴി നടത്തുന്ന ആര്‍ടിജിഎസ് ഇടപാടിന് സര്‍വീസ് ചാര്‍ജോ ജിഎസ്‌ടിയോ ഇല്ല. ആര്‍ടി.ജിഎസ് ഓണ്‍ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍ : 2,00,000രൂപ മുതല്‍ 5,00,000 രൂപ വരെയും 20 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്‌ടി. 5 ലക്ഷം രൂപക്കുമുകളില്‍ 40 രൂപ സര്‍വീസ് ചാര്‍ജ് +ജിഎസ്‌ടി.
അതിനിടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുളള സേവന നിരക്ക് എസ്‌ബിഐ വര്‍ദ്ധിപ്പിച്ചിരുന്നു. .ഡെബിറ്റ് കാര്‍ഡുപയോഗിച്ച സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനുളള പരിധി കഴിഞ്ഞതിനുശേഷം നടത്തുന്ന ഇടപാടുകള്‍ക്കാണ് അധിക തുക നല്‍കേണ്ടിവരിക .2022 ജനുവരി ഒന്നുമുതല്‍ നിശ്ചിത പരിധി കഴിഞഞുളള എടിഎംഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക്‌ഓഫ് ഇന്ത്യാ നേരത്തെതന്നെ വ്യക്തമമാക്കിയിരുന്നു. പരിധികഴിഞ്ഞുളള ഓരോ ഇടപാടുകള്‍ക്കും 21 രൂപ നല്‍കണം. മുമ്പ് ഇത് 20 രൂപയായിരുന്നു. ഈ നിരക്കുകള്‍ ഈടാക്കുന്നതി്‌ന മുമ്പ് അവരുടെ സ്വന്തം ബാങ്കുകളില്‍നിന്ന അഞ്ച് സൗജന്യ എടിഎം ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്.

