കാസർകോട്: കുമ്പള കണിപ്പുര ക്ഷേത്രോത്സവം ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി നടത്തുന്നതിന് അനുമതി

കാസർകോട്: ജനുവരി 14 മുതല്‍ 17 വരെ കുമ്പള കണിപ്പുര ക്ഷേത്രത്തില്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമായി ഉത്സവം നടത്താന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗം അനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നിര്‍ദേശ പ്രകാരം ഓണ്‍ലൈനില്‍ പ്രത്യേക യോഗം നടത്തി ക്ഷേത്രത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കൊവിഡ് നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. ക്ഷേത്രത്തിലെ പതിവ് ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അനുമതി യോഗം നല്‍കി. എന്നാല്‍ വെടിക്കെട്ടിന് അനുമതിയില്ല. യോഗത്തില്‍ എഡിഎം എ.കെ രമേന്ദ്രന്‍, കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ കുമ്പള പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →