കാസർകോട്: സമഗ്രശിക്ഷ കേരളം കാസര്‍കോട് പൊതുവിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉല്ലാസഗണിതം പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പെര്‍ഡാല ജിഎച്ച്എസില്‍ നടന്നു. ഗണിതാശയങ്ങള്‍ രസകരവും എളുപ്പവുമാക്കാന്‍ വേണ്ടി വിദ്യാര്‍ഥികള്‍ക്ക് ഗണിതസാമഗ്രികള്‍ നല്‍കി നടത്തുന്ന പരിശീലന പരിപാടിയാണ് ഉല്ലാസഗണിതം. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം എം ഷൈലജ ഭട്ട്. അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണഭട്ട്, പെര്‍ഡാല സ്‌കൂള്‍ പ്രധാനധ്യാപകന്‍ രാജഗോപാല. കെ, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് മരോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും ബി.ആര്‍.സി. കുമ്പള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജ നന്ദിയും പറഞ്ഞു.
കാസർകോട്: ഉല്ലാസ ഗണിതം ജില്ലാതല ഉദ്ഘാടനം
