സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നിശ്ചിത യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിന് സഹായിക്കുകയുമാണ് ചുമതല. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. പ്രവര്‍ത്തന മികവ് വിലയിരുത്തി ഓരോ വര്‍ഷവും കരാര്‍ പുതുക്കി നല്‍കും. കരാര്‍ കാലയളവില്‍ 15000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും  പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസ്സില്‍ കൂടാത്ത പ്രായമുള്ളവരുമാകണം അപേക്ഷകര്‍.

അതാത് മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരപ്പനങ്ങാടി / താനൂര്‍ മത്സ്യഭവന്‍ പരിധിയിലാണ് നിലവില്‍ ഒഴിവുകളുള്ളത്.  അപേക്ഷയും കൂടുതല്‍ വിവരങ്ങളും കേരള ഫിഷറീസ് വകുപ്പിന്റെ  പൊന്നാനി ജില്ലാ ഓഫീസിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷകള്‍ ജനുവരി 17 നകം അതാത് മത്സ്യഭവനുകളിലോ തീരദേശ ജില്ലാ ഓഫീസിലോ സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →