എറണാകുളം: യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റവ്യൂ 10 ന് എറണാകുളത്ത്

എറണാകുളം: സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ  വിവിധ പദ്ധതികള്‍ക്കായി  കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന്  എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും. 

1)കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ 
(7 എണ്ണം, ഓണറേറിയം 6,000/)

യുവജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം എല്ലാ ജില്ലകളിലെയും കോളേജുകള്‍, പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ലബുകള്‍ തുടങ്ങിയ യുവജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കായി  ജില്ലാ കോ-ഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 . പ്രായപരിധി 18- 40 നും മദ്ധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം നല്‍കും.  

2)ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ 
(4 എണ്ണം, ഓണറേറിയം. 6,000/)  

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തല്‍, ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍, യുവകര്‍ഷകരെ കണ്ടെത്തുന്നതിനും കാര്‍ഷിക സംരംഭങ്ങളിലേക്കു കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടി കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലേക്കായി ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2. പ്രായപരിധി 18- 40 നും മദ്ധ്യേ. 

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000/ രൂപ ഓണറേറിയം നല്‍കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →