പത്തനംതിട്ട: ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) അംഗങ്ങള്‍ക്കായി ജില്ലാതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. പ്രാദേശികതലത്തില്‍ ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൈവവൈവിധ്യ പരിപാലന സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി എല്ലാ ജില്ലകളിലും ബി.എം.സി. പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കും.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. സി. ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് അംഗങ്ങളായ കെ.വി. ഗോവിന്ദന്, ഡോ. കെ. സതീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

