സബ്‌സിഡിയോട് കൂടിയ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും

സബ്‌സിഡിയോടുകൂടി വീടുകളിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനെർട്ട് നടപ്പാക്കുന്ന സൗരതേജസ് പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ജനുവരി 5, 6, 7 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ തിരുവനന്തപുരം പി.എം.ജി ലോ കോളേജ് റോഡിലുള്ള അനെർട്ടിന്റെ ആസ്ഥാന മന്ദിരത്തിൽ നടക്കും.
പദ്ധതിയുടെ ഭാഗമായുള്ള ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, യു.ബി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരിട്ട് വരുന്നവർക്ക് വളരെ എളുപ്പത്തിൽ സൗരോർജ്ജ പ്ലാന്റ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടത്താനും ഇഷ്ടമുള്ള ഡെവലപ്പറെ നേരിട്ട് തിരഞ്ഞെടുക്കാനും അവസരം ഉണ്ടായിരിക്കും. അനെർട്ടിന്റെ വിദഗ്ധ ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സബ്‌സിഡി ആനുകൂല്യം 2022 ജൂണിൽ അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →