പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനം: ഷോര്‍ട്ട് ഫിലിം മത്സരം

പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് കോളജുകളിലെ (പ്രൊഫണല്‍ കോളജുകള്‍ സഹിതം) വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ചു മാത്രമേ ഷൂട്ട് ചെയ്യുവാന്‍ പാടുള്ളൂ. മൂന്നു മിനിറ്റാണ് ഹ്രസ്വ ചിത്രത്തിന്റെ സമയദൈര്‍ഘ്യം. ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ നിലവിലുള്ള കോളേജുകള്‍, അവ മുഖേന ഷോര്‍ട്ട് ഫിലിമുകള്‍ ഷൂട്ട് ചെയ്യണം.

മത്സര വിഷയം: ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്‍. ഒരു കോളേജില്‍ നിന്നും പരമാവധി ഒരു ഷോര്‍ട്ട് ഫിലിം മാത്രമേ പരിഗണിക്കൂ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത് ജനുവരി 25 ന് നാഷണല്‍ വോട്ടേഴ്സ്ഡേയോട് അനുബന്ധിച്ച് ഇലക്ഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരത്തിന് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 04682-320940.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →