സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുമായി ചേർന്ന് ഗവേഷണ പ്രോജക്ടുകൾ നടത്തുന്നതിന് യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഡയറ്റുകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. മിശ്രിതപഠനം, മൂല്യനിർണയം എന്നീ തീമുകളിലാണ് ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നത്. പ്രൊപ്പോസലുകൾ 10ന് മുമ്പായി scertresearch@gmail.com എന്ന മെയിൽ ഐ.ഡി യിൽ സ്ഥാപനമേധാവിയുടെ ശുപാർശയോടുകൂടി സമർപ്പിക്കേണ്ടതാണ്. പരമാവധി 12 ലക്ഷം രൂപയായിരിക്കണം ഗവേഷണത്തിനായി സമർപ്പിക്കേണ്ട ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രൊപ്പോസലുകൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കണം. പ്രൊപ്പോസലിന്റെ ഫോർമാറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിവ www.scertkerala.gov.in ൽ ലഭ്യമാണ്.