പത്തനംതിട്ട: അരീക്കക്കാവ് തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന 2018 ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയില്‍ നിന്നും ശേഖരിച്ച മണലിന്റെ ഇ-ലേലം ജനുവരി മുതല്‍ ഡിസംബര്‍ വരെ നടക്കും. ലേല നടപടികള്‍ക്ക് നിയോഗിച്ചിരിക്കുന്ന ഏജന്‍സിയായ എം.എസ്.ടി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാനാകുക. കൂടുതല്‍ വിവിരങ്ങള്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേനയോ പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ 0475 2222617 എന്ന ഫോണ്‍ നമ്പരിലോ, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസിന്റെ 8547600535 എന്ന നമ്പരിലോ ബന്ധപ്പെടുക.