ഒമിക്രോണ്‍: പ്രതിരോധ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജമുനാ വര്‍ഗീസ് അറിയിച്ചു.

വിദേശത്തുനിന്നും എത്തി ക്വാറന്റൈനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നവർ ഒരു കാരണവശാലും വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇടപഴകരുത്. നിരീക്ഷണ കാലം പൂർത്തിയാകുന്നതുവരെ റൂം ക്വാ‍റന്റൈന്‍ കര്‍ശനമായി പാലിക്കണം.

നീണ്ട ഇടവേളയ്ക്കു ശേഷം ഉറ്റവരെ കാണാന്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ സ്വന്തം അശ്രദ്ധമൂലം പ്രിയപ്പെട്ടവര്‍ക്ക്  രോഗബാധ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →