ദുൽഖറിന്റെ സിനാമിക ഫെബ്രുവരി 25ന് എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു. സൂപ്പര്‍ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്ന് കുറിച്ചാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ് അറിയിച്ചത്. യാസന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലെത്തുന്നത്. അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് നായികമാര്‍.

കോളിവുഡ് കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →