നിയമസഭാ സമിതി അട്ടപ്പാടി സന്ദർശിക്കും

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് അട്ടപ്പാടി അഗളി ആദിവാസി മേഖലയിൽ നടന്ന ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ 21 ന് രാവിലെ 10 ന് അട്ടപ്പാടിയിലെ ആദിവാസി കോളനികൾ സന്ദർശിക്കും. തുടർന്ന് അട്ടപ്പാടി കില ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പട്ടികജാതി പട്ടികവർഗ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികളും സ്വീകരിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →