പാലക്കാട്: കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നീ ത്രിതല സംഘടന സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25 ന് നടക്കും. ജനുവരി ഏഴ് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ എ.ഡി.എസ് തിരഞ്ഞെടുപ്പും നടക്കും. വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ വി.ഇ അബ്ബാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി പരിശീലനത്തിന് നേതൃത്വം നല്‍കി. എ.ഡി.എം.സി സവ്യ, ഡി.പി.എം സി സബിത സംസാരിച്ചു.