രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന കേരളം സെമിഫൈനലിലേക്ക്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഉത്തരാഖണ്ഡിനെ നേരിട്ട കേരളം അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയത്. 225 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കേരളം 86 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് (83*)കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. വിനീപ് മനോഹരന്‍ 28ഉം വിഷ്ണു വിനോദ് 34 ഉം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33ഉം റണ്‍സെടുത്തു. നേരത്തെ ഉത്തരാഖണ്ഡ് 50 ഓവറില്‍ 224(9) റണ്‍സെടുത്ത് പുറത്തായി.കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് നേടി.
വിജയ് ഹസാരെ ട്രോഫി: കേരളം സെമിഫൈനലിലേക്ക്
