പെരിയ ഇരട്ടക്കൊല ; മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡിസംബർ ഒന്നിനാണ് സിബിഐ മുൻ എംഎൽഎ അടക്കം അഞ്ചു സിപിഎം പ്രവർത്തകരെ കേസിൽ പ്രതിചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട സന്ദീപിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമവും സിബിഐ ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →